Record Details

ആദിവാസികൾക്കായുള്ള മത്സ്യക്കൂട് കൃഷി വിജയം Deepika dated 21st December 2016

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/11359/
http://www.deepika.com/localnews/Localdetailnews.aspx?id=373629&Distid=KL7
 
Title ആദിവാസികൾക്കായുള്ള മത്സ്യക്കൂട് കൃഷി വിജയം Deepika dated 21st December 2016
 
Creator CMFRI, Library
 
Subject Library & Information Science
CMFRI News Clippings
 
Description ആദിവാസി കുടുംബങ്ങളുടെ ഉന്നമനത്തിനു വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ട്രൈബൽ സബ് പ്ലാൻ (ടിഎസ്പി) ഉപയോഗിച്ചു മരട് നഗരസഭയിലെ തണ്ടാശേരി കോളനിയിൽ ആരംഭിച്ച മത്സ്യക്കൂട് കൃഷി വിജയം. എട്ടു മാസം മുൻപ് 750 കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു തുടങ്ങിയ കൃഷി വിളവെടുത്തപ്പോൾ 250 മുതൽ 300 ഗ്രാം വരെ തൂക്കം വരുന്ന കരിമീനുകൾ ലഭിച്ചു. കരിമീൻ കിലോഗ്രാമിന് 400 മുതൽ 500 രൂപ വരെ വിലയുണ്ട്.

കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്‌ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) നേതൃത്വത്തിലാണു മത്സ്യക്കൂട് കൃഷി നടത്തിയത്. സിഎംഎഫ്ആർഐ തന്നെ വികസിപ്പിച്ചെടുത്ത പേൾപ്ലസ് എന്ന തീറ്റയാണു മീനുകൾക്ക് നൽകിയത്. ജിഐ പൈപ്പുകളുപയോഗിച്ച് നാല് മീറ്റർ വീതം നീളവും വീതിയുമുള്ള രണ്ട് കൂടുകളാണ് കൃഷിക്ക് ഉപയോഗിച്ചത്. ഒരു ചതുരശ്ര മീറ്ററിൽ 20 മീൻ കുഞ്ഞുങ്ങൾ എന്ന തോതിലാണ് കൃഷി നടത്തിയത്.

ചെലവ് കുറഞ്ഞ രീതിയിൽ മികച്ച ലാഭം നേടാനാകുമെന്ന് തെളിയിക്കപ്പെട്ട കൂടുകൃഷിയുടെ രീതികൾ ആദിവാസി കുടുംബങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന് പദ്ധതി സഹായകരമായി. കൃഷി ചെയ്യാനും സ്വയംസംരംഭകരാകാനും ആവശ്യമായ പരിശീലനം സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ബോബി ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘം കോളനി നിവാസികൾക്ക് നൽകി. ക്രിസ്മസിന് മുന്നോടിയായി നടന്ന വിളവെടുപ്പ് മരട് നഗരസഭാ ചെയർപേഴ്സൺ ദിവ്യ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
 
Publisher Deepika
 
Date 2016-12-21
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/11359/1/Deepika_21-12-2016.pdf
CMFRI, Library (2016) ആദിവാസികൾക്കായുള്ള മത്സ്യക്കൂട് കൃഷി വിജയം Deepika dated 21st December 2016. Deepika.