Record Details

മത്സ്യമേഖലയുടെ വികസനം: തോമസ് ഐസക് സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തി Janmabhumi dated 18th January 2017

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/11479/
http://www.janmabhumidaily.com/news545954
 
Title മത്സ്യമേഖലയുടെ വികസനം: തോമസ് ഐസക് സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തി Janmabhumi dated 18th January 2017
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description മത്സ്യമേഖലയുടെയും മത്സ്യത്തൊഴിലാളികളുടെയും ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര ജലപരിഷ്‌കരണ നിയമം രൂപപ്പെടുത്തുന്നതിന് ശാസ്ത്രസമൂഹത്തിന്റെ സഹകരണം വേണമെന്ന് മന്ത്രി ഡോ. തോമസ് ഐസക്ക്. കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനത്തില്‍ വിവിധ വകുപ്പു മേധാവികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടല്‍ ജീവികളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പാദനം കാര്യക്ഷമമാക്കണം. അഷ്ടമുടിക്കായലിലെ കക്ക വര്‍ഗ്ഗങ്ങള്‍ക്ക് രാജ്യാന്തര ഏജന്‍സിയായ മറൈന്‍ സ്റ്റീവാര്‍ഡ്ഷിപ്പ് കൗണ്‍ിസിലിന്റെ (എംഎസ്‌സി) അംഗീകാര പത്രം ലഭ്യമാക്കിയതു പോലെ വേമ്പനാട് കായലിലെ കക്കയുടെ സുസ്ഥിര പരിപാലനത്തിലും ഗുണമേന്‍മയുള്ള ഉല്‍പാദനത്തിനും സിഎംഎഫ്ആര്‍ഐ മുന്‍കയ്യെടുക്കണം. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് സഹായകരമാകുന്ന ഗവേഷണ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ സഹകരണമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സിഎംഎഫ്ആര്‍ഐ യുടെ വിവിധ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഡയറക്ടര്‍ ഡോ ഗോപാലകൃഷ്ണന്‍ വിശദീകരിച്ചു. വിവിധ ഡിവിഷന്‍ മേധാവികളായ ഡോ ആര്‍ നാരായണകുമാര്‍, ഡോ. പി വിജയഗോപാല്‍, ഡോ ടി വി സത്യാനന്ദന്‍, ഡോ കെ കെ ജോഷി, ഡോ പി യു സക്കറിയ, ഡോ വി കൃപ, ഡോ ഇമല്‍ഡ ജോസഫ്, ഡോ ബോബി ഇഗ്‌നേഷ്യസ് എന്നിവര്‍ പങ്കെടുത്തു.
 
Publisher Janmabhumi
 
Date 2017-01-18
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/11479/1/Janmabhumi_18-01-2017.pdf
CMFRI, Library (2017) മത്സ്യമേഖലയുടെ വികസനം: തോമസ് ഐസക് സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തി Janmabhumi dated 18th January 2017. Janmabhumi.