Record Details

വടക്കൻ തീരദേശ ജില്ലകളിൽ നിരോധിത രാസവസ്തു ചേർന്ന ഉണക്ക മത്സ്യം വിൽക്കുന്നതായി ഭക്ഷ്യസുരക്ഷാ കമീഷണർ Deshabhimani dated 11th April 2017

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/11683/
http://www.deshabhimani.com/news/kerala/news-kerala-11-04-2017/636799
 
Title വടക്കൻ തീരദേശ ജില്ലകളിൽ നിരോധിത രാസവസ്തു ചേർന്ന ഉണക്ക മത്സ്യം വിൽക്കുന്നതായി ഭക്ഷ്യസുരക്ഷാ കമീഷണർ Deshabhimani dated 11th April 2017
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description കേരളത്തിലെ വടക്കന്‍ തീരദേശ ജില്ലകളിലെ വഴിയോര കച്ചവടക്കാരില്‍ ഏറിയപങ്കും നിരോധിച്ച രാസവസ്തുക്കള്‍ ചേര്‍ത്ത ഉണക്കമത്സ്യവും മത്സ്യ ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നവരാണെന്ന് ഭക്ഷ്യസുരക്ഷാ കമീഷണര്‍ നവജോത് ഖോസ പറഞ്ഞു. സിഎംഎഫ്ആര്‍ഐയിലെ നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ചറല്‍ സയന്‍സും സെന്റ് തെരേസാസ് കോളേജ് ഫുഡ് പ്രോസസിങ് ടെക്നോളജി വൊക്കേഷണല്‍ സ്റ്റഡീസ് വകുപ്പും ചേര്‍ന്നു സംഘടിപ്പിച്ച ദേശീയ ഭക്ഷ്യസുരക്ഷാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കൂടുതല്‍കാലം കേടുകൂടാതിരിക്കാന്‍ ഭക്ഷ്യപദാര്‍ഥങ്ങളില്‍ സോഡിയം ബെന്‍സോയേറ്റും ആരോഗ്യത്തിന് ഹാനികരമാകുന്ന മറ്റ് രാസപദാര്‍ഥങ്ങളും കീടനാശിനികള്‍വരെയും ഉപയോഗിക്കുന്നത് ഫുഡ്സേഫ്റ്റി വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ് പലരും രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത്. കേരളത്തിലെ ഇറച്ചിവില്‍പ്പനശാലകളില്‍ ഏറിയപങ്കും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. മത്സ്യവിഭവങ്ങളില്‍ മാരക രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ 'ഓപ്പറേഷന്‍ സാഗരറാണി' എന്ന പേരില്‍ പരിശോധന നടത്തിവരികയാണെന്നും നവജോത് ഖോസ പറഞ്ഞു.
 
Publisher Deshabhimani
 
Date 2017-04-11
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/11683/1/Deshabhimani_11-04-2017.pdf
CMFRI, Library (2017) വടക്കൻ തീരദേശ ജില്ലകളിൽ നിരോധിത രാസവസ്തു ചേർന്ന ഉണക്ക മത്സ്യം വിൽക്കുന്നതായി ഭക്ഷ്യസുരക്ഷാ കമീഷണർ Deshabhimani dated 11th April 2017. Deshabhimani.