Record Details

23,500 ലിറ്റർ ജലസംഭരണിയിൽ നൂതന മത്സ്യകൃഷി; എട്ടുമാസം കൊണ്ട് ചുരുങ്ങിയത് 1.35 ലക്ഷം വരുമാനം നേടുക ലക്ഷ്യം Asianet News dated 26th November 2021

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/15550/
https://www.asianetnews.com/agriculture/modern-fish-farming-in-23500-ltr-water-tank-r36de6
 
Title 23,500 ലിറ്റർ ജലസംഭരണിയിൽ നൂതന മത്സ്യകൃഷി; എട്ടുമാസം കൊണ്ട് ചുരുങ്ങിയത് 1.35 ലക്ഷം വരുമാനം നേടുക ലക്ഷ്യം Asianet News dated 26th November 2021
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description നൂതന മത്സ്യകൃഷിയിലൂടെ സ്വയംസംരംഭകരാകാൻ പട്ടികജാതി കുടുംബങ്ങൾക്ക് പിന്തുണയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ പദ്ധതിയുടെ ഗുണഭോക്താക്കളായി ചേരാനെല്ലൂരിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഞ്ച് കുടുംബങ്ങളാണ് നൂതന മത്സ്യകൃഷിരീതിയായ ബയോഫ്ളോക് കൃഷിക്ക് തുടക്കമിട്ടത്. ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ പദ്ധതിക്ക് കീഴിലായി പട്ടികജാതി കുടുംബങ്ങൾക്ക് കൂടുമത്സ്യ കൃഷി നടത്താൻ സിഎംഎഫ്ആർഐ നേരത്തെ തന്നെ സഹായം നൽകി വരുന്നുണ്ട്. എന്നാൽ, അതിനാവശ്യമായ ജലാശയ സൗകര്യങ്ങൾ ലഭ്യമല്ലാത്തവരിലേക്കും ഈ പദ്ധതിയുടെ ഗുണഫലമെത്തിക്കാൻ വേണ്ടിയാണ് വീട്ടുവളപ്പിൽ തന്നെ നടത്താവുന്ന ബയോഫ്ളോക് മത്സ്യകൃഷി ഉപയോഗപ്പെടുത്തുന്നത്. എറണാകുളം ജില്ലക്ക് പുറമെ, പാലക്കാട്, തൃശൂർ, ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളിലും സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ ബയോഫ്ളോക് മത്സ്യകൃഷികൾ നടന്നുവരുന്നുണ്ട്.

ഡോ. കെ മധുവിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങിൽ ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ മുഹമ്മദ്, എ എൻ രാധാകൃഷ്ണൻ, അൻസാർ വി ബി, ഡോ. കെ മധു എന്നിവർ സംബന്ധിച്ചു.
 
Publisher Asianet News
 
Date 2021
 
Type Article
PeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/15550/1/Asianet%20News_26-11-2021.pdf
CMFRI, Library (2021) 23,500 ലിറ്റർ ജലസംഭരണിയിൽ നൂതന മത്സ്യകൃഷി; എട്ടുമാസം കൊണ്ട് ചുരുങ്ങിയത് 1.35 ലക്ഷം വരുമാനം നേടുക ലക്ഷ്യം Asianet News dated 26th November 2021. Asianet News.