Record Details

കരിപ്പൊടികൊണ്ടൊരു കണ്ണാടിത്തറ

KRISHI: Publication and Data Inventory Repository

View Archive Info
 
 
Field Value
 
Title കരിപ്പൊടികൊണ്ടൊരു കണ്ണാടിത്തറ
Not Available
 
Creator P. Anithakumari
 
Subject കരിപ്പൊടി
കണ്ണാടിത്തറ
മെർക്കുറി
ചുണ്ണാമ്പ്
ജോൺ ഹണ്ടർ
 
Description തെങ്ങില്ലാത്ത പുരയിടവും വെളിച്ചെണ്ണയും തേങ്ങയും, ഓലയും ചിരട്ടയും മടലും
ഉപയോഗിക്കാത്ത അടുക്കളകളും, ഓലപീപ്പിയും ഓലപ്പന്തും തൊടാത്ത കുഞ്ഞികൈകളും
വിരളമായിരുന്ന കാലമുണ്ടായിരുന്നു നമുക്ക്. കാലം തെങ്ങിന്‍ കാത്തുവെച്ചിരുന്നത്
തളർച്ചയുടെയും ഉയർച്ചയുടെയും രീതികളായിരുന്നു. വെളിച്ചെണ്ണയ്ക്ക് ഇകഴ്ത്തലും തെങ്ങിൻ വിറകിന് സ്ഥാനമില്ലായ്മയും തെങ്ങിനെ പരിചരിക്കാൻ മടിയും മറവിയും കാലാന്തരത്തിൽ ഉണ്ടായി. മികച്ചതിനെ കാലത്തിന് കൈവിടാൻ കഴിയില്ല എന്നതിന്‍റെ തെളിവ് കൂടിയാണ്തേങ്ങയുടെയും വെളിച്ചെണ്ണയുടെയും തിരിച്ച് പിടിക്കലുകൾ. തെങ്ങിനെയും
പരിചരണമികവിലൂടെ വരുമാന വിളയാക്കണം, തേങ്ങയ്ക്ക് മാത്രമല്ല കരിക്കിനും നീരയ്ക്കും
ചിരട്ടയ്ക്കുമൊപ്പം ശാസ്ത്രീയമാനങ്ങളുള്ള എത്രയെത്ര ഉല്പന്നങ്ങൾ! കൊറോണക്കാലത്തെ
സന്തത ശീലങ്ങളിലൊന്ന് വെളിച്ചെണ്ണ സോപ്പുകളുടെ ഉപയോഗം തന്നെയായിരിക്കണം.
വൈറസുകൾക്കെതിരെ വെളിച്ചെണ്ണയുടെ കഴിവ് വിവിധ രാജ്യങ്ങളിൽ ഗവേഷണമായിരിക്കുന്നു, നിരവധി ശാസ്ത്രീയ ഫലങ്ങൾ ആശാവഹമായ രീതിയിൽ വരുന്നതും ശുഭസൂചകങ്ങൾ ആണ്. ചിരട്ടയും ചിരട്ടയിൽ നിന്നുള്ള ഉത്പന്നങ്ങൾക്കും നിരവധിയായുള്ള ഉപയോഗങ്ങൾ സമൂഹം കണ്ടെത്തി ഉപയുക്തമാക്കിയിട്ടുണ്ട്.
വ്യവസായങ്ങൾക്കും വീടുകളിയിലും നിത്യേനയുള്ള നിരവധി ആവശ്യങ്ങൾക്ക് ഉതകിയിരുന്ന
പ്രകൃതി സൗഹൃദ ഉല്പന്നമാണ് ചിരട്ട. 1889 - കളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ പാനീയങ്ങൾ ഒഴിക്കാനുള്ള കപ്പുകൾ, കുപ്പികൾ, എണ്ണവിളക്ക് തുടങ്ങി സംഗീതോപകരണങ്ങൾ വരെ ചിരട്ടകൾ ഉപയോഗിച്ച് നിർമ്മിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ കൊളോണിയൽ കാലഘട്ടത്തിൽ, 1889 ൽ നടത്തിയ ഒരു പ്രദർശനത്തിൽ ചിരട്ടയിൽ നിന്ന് മാത്രം 83 തരം വിവിധ ഉല്പന്നങ്ങൾ വളരെ ശ്രദ്ധയാകർഷിച്ചതായി റിപ്പോർട്ടുകളിലുണ്ട്. തേങ്ങയിലെ ഏറ്റവും കട്ടിയുള്ള ഭാഗമാണല്ലോ ചിരട്ട പാചകത്തിന് ചിരട്ട ഉപയോഗിക്കുന്നത് രുചി വർദ്ധനവിനും കൽക്കരിയുടെ ചെലവ് കുറയ്ക്കുന്നതിനുമായി പല രാജ്യങ്ങളിലും അനുവർത്തിക്കുന്നുണ്ട്.
Not Available
 
Date 2024-04-05T13:58:27Z
2024-04-05T13:58:27Z
2021-10-01
 
Type Article
 
Identifier Not Available
Not Available
http://krishi.icar.gov.in/jspui/handle/123456789/81878
 
Language Malayalam
 
Relation Not Available;
 
Publisher COCONUT DEVELOPMENT BOARD